photo

ചേർത്തല :കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ ആലപ്പുഴ)യുടെ നേതൃത്വത്തിൽ കരപ്പുറം വിഷൻ 2026 സീഡ് മണി ഗ്രൂപ്പുകൾക്ക് കാർഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശോഭാജോഷി അദ്ധ്യക്ഷത വഹിച്ചു.
നഗരസഭയിൽ ഉൾപ്പെട്ട മന്ത്ര ഗ്രൂപ്പ്,അംബേദ്കർ ഗ്രൂപ്പ് എന്നീ എസ്.സി ഗ്രൂപ്പുകൾക്ക് കുറ്റി കുരുമുളക് വിതരണം ചെയ്തു.
ചേർത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ഷൈജ പദ്ധതി വിശദികരണം നടത്തി വി.എസ്.ബൈജു ക്ലാസ് നയിച്ചു. ബാബുമുള്ളൻചിറ,വിജയപ്രതാപൻ,സി.എസ്.സുധീഷ് ,പ്രശാന്ത്,രമ്യ എന്നിവർ സംസാരിച്ചു.