അമ്പലപ്പുഴ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ ഓഫീസിൽ തടഞ്ഞുവച്ചു. ജീവനക്കാരനെ സ്ഥലം മാറ്റാൻ എൻ. ജി. ഒ യൂണിയൻ നൽകിയ നിർദ്ദേശം തള്ളിയതിനാണ് ഓഫീസറെ നേതാക്കൾ ഓഫീസിൽ തടഞ്ഞുവച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അക്കാഡമിക് വിഭാഗത്തിലെ ജീവനക്കാരനെ അക്കൗണ്ട്സ് വിഭാഗത്തിലേക്ക് മാറ്റണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കാരണം കൂടാതെ ജീവനക്കാരനെ മാറ്റാൻ കഴിയില്ലന്ന് ഓഫീസർ കർശന നിലപാടെടുത്തതാണ് നേതാക്കളെ ചൊടിപ്പിച്ചത്.