ambala

ആലപ്പുഴ: ലയൺസ് ക്ലബ് ഒഫ് ആലപ്പുഴ ഗ്രേറ്ററിന്റെ ഭാരവാഹികളുടെ, സ്ഥാനരോഹണം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ഷീൻ ജോസഫ് അദ്ധ്യക്ഷയായി. സ്ഥാനരോഹണ ചടങ്ങുകൾക്കും പുതിയ മെമ്പർമാരെ ചേർക്കുന്നതിനും ലയൺസ് ഡിസ്ട്രിക്ട് സെക്കൻഡ് വൈസ് ഗവർണർ ലയൺ വി.എസ്. ജയേഷ് നേതൃത്വം നൽകി. സർവീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ആലപ്പുഴ സബ് ജഡ്ജും, ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. 10 ഓട്ടോറിക്ഷയുടെ ഫസ്റ്റ് എയ്ഡ് ബോക്സ്കളും, ജി.എച്ച്.എസ്.എസ് പറവൂർ സ്കൂളിലേക്ക് ഫാനുകളും സഞ്ചരിക്കുന്ന ലൈബ്രറിയിലേക്ക് ബുക്കുകളും, രോഗികൾക്ക് മെഡിക്കൽ ഉപകാരണങ്ങളും ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കു സ്കോളർഷിപ്പും നൽകി. വ പ്രസിഡന്റായി എം. നാഗകുമാറിനെയും സെക്രട്ടറിയായി വി. ശ്രീകുമാറിനെയു ട്രഷററായി നിഖിൽ വർഗീസിനെയും മറ്റു ബോർഡ്‌ അംഗങ്ങളെയും തിരഞ്ഞെടുത്തു. ഡോ. വേണുഗോപാൽ, അഡ്വ. ജയൻ സി ദാസ്, സുബ്രമണ്യൻ, നിഖിൽ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.