ചേർത്തല: അനശ്വര നടൻ രാജൻ പി.ദേവിന്റെ പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ ചേർത്തല സംസ്‌കാര അനുസ്മരണ യോഗം നടത്തി. നാടക കലാകാരൻ അഭയൻ കലവൂർ ഉദ്ഘാടനം ചെയ്തു. സംസ്‌കാര വൈസ് പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു. ടോം ജോസഫ് ചമ്പക്കുളം മുഖ്യ പ്രഭാഷണം നടത്തി.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അനുസ്മരണ സമ്മേളനവും സാഹിത്യ സംഗമം മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാറും ഉദ്ഘാടനം ചെയ്തു.അഭയൻ കലവൂരിനെ ആദരിച്ചു. രക്ഷാധികാരി ബാലചന്ദ്രൻ പാണാവള്ളി,ബേബി തോമസ്,എം.വി.ഉത്തമക്കുറുപ്പ്,രാജു പള്ളിപ്പറമ്പിൽ,ശിവസദ, കലവൂർ വിജയൻ,കെ.കെ.ആർ. കായിപ്പുറം,കമലാസനൻ വൈഷ്ണവം,പ്രദീപ് കൊട്ടാരം എന്നിവർ സംസാരിച്ചു.