കുട്ടനാട്: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ഇരയായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും എത്തിച്ചുകൊടുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുകയും വേണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ കുട്ടനാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ ആവശ്യപ്പെട്ടു. ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.ആർ.ദേവരാജൻ, വി.എൻ.ദിലീപ് കുമാർ, ഡി.ഗോപാലകൃഷ്ണൻ, വി.എൽ.മനോജ് കാവാലം, പി.എൻ.ധനേഷ് മങ്കൊമ്പ്, വി.എൻ.ശശീധരൻ, എം.എൻ. അജിത് കുമാർ തലവടി എന്നിവർ സംസാരിച്ചു.