ആലപ്പുഴ: വയനാട്ടിലെ ദുരന്തത്തിൽ അഖില കേരള വിശ്വകർമ്മ മഹാ സഭ സംസ്ഥാന പ്രസിഡന്റ് വി.എൻ.ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തിര കൗൺസിൽ യോഗം ദു:ഖം രേഖപ്പെടുത്തി. നിരവധി വീടുകൾ ഒലിച്ചു പോകുകയും നിരവധി പേർ മരിക്കുകയും ചെയ്തു. സമീപ പ്രദേശത്തുള്ളതും സമീപ ജില്ലകളിലുമുള്ള സഭയുടെ എല്ലാ പ്രവർത്തകരും അടിയന്തര രക്ഷാദൗത്യത്തിൽ പങ്കാളികളാകണമെന്നും അവശ്യവസ്തുക്കൾ രക്ഷാക്യാമ്പുകളിൽ എത്തിച്ച് സഹകരിക്കണമെന്നു കൗൺസിൽ അഭ്യർത്ഥിച്ചു. ദുരന്തത്തിലെ ഇരകളുടെ അനന്തരാവകാശികൾക്ക് അർഹമായ സഹായവും പരിക്കേറ്റവർക്ക് മതിയായ ചികിത്സയും സർക്കാരുകൾ ഉറപ്പുവരുത്തണമെന്നും യോഗം അഭ്യർത്ഥിച്ചു