ആലപ്പുഴ: ഇന്റർവ്യൂവിന് പോകാനായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥിയെ തെരുവുനായ അക്രമിച്ച സംഭവം റെയിൽവേ - നഗരസഭാ അധികൃതരുടെ കെടുകാര്യസ്ഥതമൂലമെന്ന് കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ ആരോപിച്ചു. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തെരുവുനായ അക്രമം ശക്തമാണ്. കഴിഞ്ഞ കുറച്ച് ദിവസം മുമ്പാണ് സ്‌കൂൾ വിദ്യാർത്ഥികളുടെ ചുണ്ടിൽ നായ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. നഗരസഭയ്ക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലന്നും അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്നും അൻസിൽ ജലീൽ വ്യക്തമാക്കി.