mhd

ആലപ്പുഴ: ജില്ലയിലെ വിവിധ കേസുകളിലെ പിടികിട്ടാപുള്ളികൾക്കായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന അന്വേഷണത്തിൽ 18 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ. 2005ൽ പട്ടണക്കാട് മഹാദേവക്ഷേത്രത്തിന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിക്കാൻ ഇടയായ കേസിലെ പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ്,​ 2006ൽ ഒറ്റപ്പുന്നയിൽ റെയിൽവേയുടെ പണിക്ക് കൊണ്ടുവന്ന ചെമ്പ് കേബിളുകൾ മോഷ്ടിച്ച കേസിലെ പ്രതി വിനോദ് എന്നിവരാണ് പട്ടണക്കാട് പൊലീസിന്റെ പിടിയിലായത്.
പട്ടണക്കാട് പൊലീസ് എസ്.എച്ച്.ഒ കെ.എസ്.ജയന്റെ നേതൃത്വത്തിൽ എസ്.ഐ സുരേഷ്, എസ്. ഐ രാജേന്ദ്രന്‍ , സി.പി.ഓമാരായ പ്രവീൺ, ഷിനു ,വിശാന്തിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.