sheela-solaman

ബുധനൂർ: ഇലഞ്ഞിമേൽ നെടുവടിയിൽ എൻ.എസ് സോളമന്റെ ഭാര്യ ഷീലാസോളമൻ (56) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് തോനയ്ക്കാട് സാൽവേഷൻ ആർമി ശ്മശാനത്തിൽ.

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറി, സി.പി.എം

മുൻ ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, സി.ഡി.എസ് മുൻ ചെയർപേഴ്സൺ, കെ.എസ്.കെ.ടി.യു ഏരിയാകമ്മിറ്റി അംഗം, മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗം, ബുധനൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗം, രാജഗിരി വിദ്യാഭ്യാസ പ്രോജക്ട് അനിമേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ഷിജോസോളമൻ, ഷിന്റോസോളമൻ. മരുമകൻ: ലിനു.