ചെറുകോൽ: എസ്.എൻ. ഡി.പി യോഗം മാന്നാർ യൂണിയൻ 3240-ാംനമ്പർ ചെറുകോൽ എ ശാഖയിൽ വിശേഷാൽ പൊതുയോഗം ശാഖാ പ്രസിഡന്റ് ബിനു ബാലന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ അഡ്‌.കമ്മിറ്റിയംഗങ്ങളായ പുഷപ ശശികുമാർ ഉദ്‌ഘാടനവും രാജേന്ദ്രപ്രസാദ് അമൃത മുഖ്യപ്രഭാഷണവും നിർവഹിച്ചു. ഗ്രാമം മേഖല കൺവീനർ രവി പി.കളീക്കൽ, വനിതാ സംഘം മേഖലാ ചെയർപേഴ്‌സൺ മധു ശിവദാസ്, വനിതാ സംഘം ശാഖാ സെക്രട്ടറി സിന്ധു സുരേഷ്, യൂത്ത് മൂവ്മെന്റ് മേഖല കൺവീനർ അമൃത പ്രജീഷ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി.ബി സൂരജ് സ്വാഗതവും വൈസ് പ്രസിഡന്റ് രവി മുല്ലയ്ക്കൽ നന്ദിയും പറഞ്ഞു.