flag

മുഹമ്മ: മുഹമ്മ ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്കൂൾ നേതൃത്വത്തിൽ വിശ്വകായിക മേളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒളിമ്പിക്സ് പ്രയാൺ സംഘടിപ്പിച്ചു. ആലപ്പുഴ ട്രാഫിക് സബ് ഇൻസ്പെക്ടർ ടി.ടി. ജെയിംസ് ഫ്ലാഗ് ഒഫ്‌ ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.എസ്.സേതുനാഥ് അദ്ധ്യക്ഷനായി.പ്രഥമ അദ്ധ്യാപിക ജെ. ഷീല സ്വാഗതം പറഞ്ഞു. മുഹമ്മ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വപ്നഷാബു സന്ദേശം നൽകി. മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.ടി.റെജി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ പി.എൻ.നസീമ, പഞ്ചായത്ത്‌ സെക്രട്ടറി പി.വി.വിനോദ്, പഞ്ചായത്തംഗങ്ങളായ ഷെജിമോൾ സജീവ്, വിനോമ്മ രാജു തുടങ്ങിയവർ സംസാരിച്ചു.