lift

ആലപ്പുഴ: അധികൃതർ കൈഒഴിഞ്ഞ് മിനിസിവിൽ സ്റ്റേഷനിലെ അനക്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലിഫ്റ്റ്. ഇടയ്ക്കിടെ പണിമുടക്കുന്ന ലിലിഫ്റ്റിന്റെ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ജീവനക്കാരുടെ സംഘടന നടത്തിയ പ്രതിഷേധവും പാഴാകുന്നു. ആറു നിലയുള്ള കെട്ടിടത്തിൽ ആകെയുള്ള രണ്ട് ലിഫ്ടുകളിൽ ഒന്നാണ് നാളുകളായി പണിമുടക്കുന്നത്. ശേഷിക്കുന്നത് പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഇതിൽ കഴിഞ്ഞ ദിവസങ്ങളിൽ ലൈറ്റ് പണിമുടക്കിയതോടെ ആളുകൾക്ക് യാത്ര ചെയ്യാൻ മടിക്കുന്ന സാഹചര്യമാണ്.ലിഫ്റ്റ് പണിമുടക്കിയാൽ കഷ്ടപ്പെടുന്നത് മുകൾ നിലകളിൽ വിവിധ ഓഫീസുകളിൽ ജോലിക്കെത്തുന്ന ഭിന്നശേഷിക്കാരായ ജീവനക്കാരും ലോട്ടറി ഓഫീസിലെത്തുന്ന ഭിന്നശേഷി വിഭാഗക്കാരും, പ്രായംചെന്ന ഏജന്റുമാരുമാണ്.

.......

# ഓപ്പറേറ്റർ വേണം

ലിഫ്ടിൽ ഓപ്പറേറ്റർ വേണമെന്ന ആവശ്യം ശക്തമാകുകയാണ് . ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ജനറേറ്റർ കെട്ടിടത്തിൽ നോക്കുകുത്തിയായി ഇരിക്കുകയാണ്. ഏറ്റവും കൂടുതലാളുകൾ വരുന്ന സിവിൽ സപ്ലൈസ് ഓഫീസ്, കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് പ്രവർത്തിക്കുന്നത്. അഞ്ച്, ആറ് നിലകളിലെല്ലാം ഭിന്നശേഷി ജീവനക്കാരുണ്ട്.

......

മിനി സിവിൽ സ്റ്റേഷൻ

6 നിലകൾ

35 ഓഫീസുകൾ

ഭിന്നശേഷി ജീവനക്കാർ - 10ലധികം

........

''ഏത് നിമിഷവും ലിഫ്റ്റ് പ്രവർത്തനം നിലയ്ക്കാമെന്നതിനാൽ അതിനുള്ളിൽ കയറാൻ ഭയമാണ്. വിവിധ നിലകളിൽ കോണിപ്പടി കയറിയെത്താൻ വളരെ ബുദ്ധിമുട്ടാണ്

- ഭിന്നശേഷി ജീവനക്കാരി