മുഹമ്മ: ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ കെ.പി.എം യു.പി സ്കൂളിന് സമീപത്തെ മട്ടവളവിലെ തുടർച്ചയായ വാഹനാപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിയുകയും അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ല. റോഡ് പുതുക്കി പണിതതിനെ തുടർന്ന് അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ വളവിനു മുന്നിൽ എത്തുമ്പോഴാണ് കൊടും വളവ് ശ്രദ്ധയിൽപ്പെടുന്നത്.ഇതോടെ നിയന്ത്രണം വിട്ടാണ് അപകടങ്ങളിൽ അധികവും സംഭവിക്കുന്നത്.ചൊവ്വാഴ്ച രാത്രി നിയന്ത്രണംവിട്ട വാൻ സമീപത്തെ മതിലിൽ ഇടിക്കുകയും ഡ്രൈവർ ക്യാബിൻ പൂർണ്ണമായും തകരുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് ഡ്രൈവർ രക്ഷപ്പെട്ടത്.