hj

ആലപ്പുഴ: ഇടുക്കിയിൽ നടന്ന 49-ാമത് സംസ്ഥാന സബ് ജൂണിയർ ബാസ്‌കറ്റ്‌ബാൾ ചാമ്പ്യഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ടീമിന് വിജയം. കോഴിക്കോടിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ 62-50. തുടർച്ചയായ രണ്ടാം തവണയാണ് ജയം. ക്യാപ്ടൻ തേജസ് തോബിയാസാണ് ബെസ്റ്റ് പ്ലെയർ.ആലപ്പുഴ ആൺകുട്ടികൾ നാലാം സ്ഥാനത്താണ്.

തേജസ് തോബിയാസ് ക്യാപ്ടനായുള്ള ടീമിൽ മനീഷ മനോജ്, നാദിയ നവാസ്, നിള ശരത്, ശ്രേയ ശ്രീകുമാർ, ലയ മിൽട്ടൻ, മീനാക്ഷി എ, ഫേബ ബെൽബിൻ, അമൃത എം, അനീഷ ഷിബു, ശ്രീലക്ഷ്മി എസ്, നേഹ ട്രീസ, സെബാസ്റ്റ്യനാണ് മറ്റ് അംഗങ്ങൾ.. ബി. സുഭാഷ് കോച്ചും നിമ്മി ശരത് മാനേജരുമാണ്.