ഹരിപ്പാട്: ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷൻ ഹരിപ്പാട് വെസ്റ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കലും അനുമോദന സമ്മേളനവും നടന്നു. നഗരസഭ കൗൺസിലർ എസ്.രാധാമണിയമ്മ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. കലാധര വാര്യർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ജെ. ഗോപിനാഥപ്പണിക്കർ മുഖ്യപ്രഭാഷണം നടത്തി. മാനസ മീര, വൈ. ഷമീർ എന്നിവരെ ആദരിച്ചു. എ.കെ.പി.എ സംസ്ഥാന സെക്രട്ടറി ബി.ആർ.സുദർശനൻ, ജില്ലാപ്രസിഡൻറ് എസ്.മോഹനൻ പിള്ള, മനു കണ്ണന്താനം എന്നിവരെ അനുമോദിച്ചു.സാബു വേണി, വിനോദ് ഐറിസ് തുടങ്ങിയവർ സംസാരിച്ചു.