അമ്പലപ്പുഴ:എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 6290-ാം നമ്പർ തകഴി തെന്നടി ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷനായി .വാർഷിക വരവുചെലവ് കണക്കും, പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി സുചിത്ര അവതരിപ്പിച്ചു.തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ശാഖ പ്രസിഡന്റായി രാജു വാടേക്കരയെയും വൈസ് പ്രസിഡന്റായി ഹിമ ശ്രീജയനെയും തിരഞ്ഞെടുത്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സി.പി.ശാന്ത, വനിതാ സംഘം ട്രഷറർ സുജി സന്തോഷ്, മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ വിമല പ്രസന്നൻ,യൂണിയൻ സൈബർ സേന കൺവീനർ സുജിത്ത് മോഹനൻ, പെൻഷണേഴ്‌സ് ഫോറം സെക്രട്ടറി വിജയൻ, പെൻഷണേഴ്‌സ് ഫോറം വൈസ് പ്രസിഡന്റ് സുരേഷ്, ശാഖാ വനിതാ സംഘം പ്രസിഡന്റ് രജനി, യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് വി.ആർ. സുജ , എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി സുചിത്ര സ്വാഗതം പറഞ്ഞു.