ഹരിപ്പാട്: കേരള കർഷക സംഘം മുതുകുളം മേഖലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടത്തുന്ന ഓണക്കാല പച്ചക്കറി കൃഷിയ്ക്കുള്ള തൈകളുടെ വിതരണോദ്ഘാടനം കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ.വിജയകുമാർ നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി ബി.കൃഷ്ണകുമാർ, ഏരിയ പ്രസിഡന്റ് ഒ.എം.സാലി, അഡ്വ. ജെ.രഞ്ജിത്ത്, കെ.വാമദേവൻ, ഗീതാ ശ്രീജി, ജെ.സലിം, ജി.ബിജു, ഈപ്പൻ ജോൺ എന്നിവർ സംസാരിച്ചു.