ഹരിപ്പാട്: ഡി.വൈ.എഫ്.ഐ ചിങ്ങോലി നമ്മളിടം യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ "നമുക്ക് വരയ്ക്കാം" ഏകദിന ചിത്രരചന പരിശീലന ക്യാമ്പ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.സിനുനാഥ്, മിഥിൻകൃഷ്ണ, വിപിന ചന്ദ്രൻ, നിഥിൻ, എസ്.സന്ദീപ് എന്നിവർ സംസാരിച്ചു. ഹരിപ്പാട് ബി.ആർ.സി അദ്ധ്യാപകൻ റാംമോഹൻ ചിത്രരചന ക്ലാസ് നയിച്ചു. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ചിത്രരചനയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി തുടർപരിശീലനം നൽകുമെന്ന് നമ്മളിടം ഭാരവാഹികൾ അറിയിച്ചു.