tyu

ഹരിപ്പാട്: പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹരിപ്പാട് ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച "ആശാന്റെ ചണ്ഡാലഭിക്ഷുകിയുടെ കാലിക പ്രസക്തി " എന്ന വിഷയത്തിൽ മേഖലാ സെമിനാർ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയർമാൻ ഇളനെല്ലൂർ തങ്കച്ചൻ അദ്ധ്യക്ഷനായി. ദക്ഷിണ മേഖല സെക്രട്ടറി അഡ്വ.ഡി.സുരേഷ് കുമാർ വിഷയാവതരണം നടത്തി. എം.സത്യപാലൻ, രാമപുരം ചന്ദ്രബാബു, എം.ജോഷ്വാ, ജോസഫ് ചാക്കോ, സി.എൻ.എൻ.നമ്പി, പി.രാജേഷ്, ബി.ശ്രീകുമാർ, എം.കെ.രവിപ്രസാദ് , കെ.ഉണ്ണികൃഷ്ണൻ, ബി.വിജയൻനായർ നടുവട്ടം എന്നിവർ സംസാരിച്ചു. കലാമണ്ഡലം ബാലകൃഷ്ണൻ, ഹരിപ്പാട് മുരുകദാസ്, കരുവാറ്റ ജയപ്രകാശ്, സുരേഷ് മണ്ണാറശ്ശാല, അബ്ദുൾ ലത്തീഫ് പതിയാങ്കര, ബിനു വിശ്വനാഥൻ, ഡോ.സജിത്ത് ഏവൂരേത്ത്, സുകു നാരായണൻ, ഉണ്ണികൃഷ്ണൻ മുതുകുളം, കരുവാറ്റ കെ.എം.പങ്കജാക്ഷൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.