ഹരിപ്പാട്: പള്ളിപ്പാട് അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്ക് വശം പുണ്യതീർത്ഥമായ അച്ചൻകോവിലാറിന്റെ തീരത്ത് അരയാകുളങ്ങര ബലിക്കടവിൽ എല്ലാ വർഷവും നടക്കുന്ന കർക്കടക വാവുബലി കർമ്മം 3ന് പുലർച്ചെ 4 മുതൽ നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. മുട്ടക്കുളത്തു മഠം മാധവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.