ചേർത്തല: കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ചേർത്തല സബ് ഓഫീസിന്റെ നേതൃത്വത്തിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്തിൽ കയർതൊഴിലാളി രജിസ്‌ട്രേഷൻ ക്യാമ്പും കുടിശിക നിവാരണവും നടത്തുന്നു. 8ന് തിരുനല്ലൂർ സർവീസ് സഹകരണബാങ്ക്,കടമ്പനാകുളങ്ങര ക്ഷേത്ര ഓഡിറ്റോറിയം,12ന് കേളമംഗലം പല്ലിവേലി ഭാഗം എസ്.എൻ.ഡി.പി ഹാൾ,13ന് ഗ്രാമപഞ്ചായത്ത് സാംസ്‌കാരികനിലയം എന്നിവിടങ്ങളിലായി രാവിലെ 10 മുതൽ വൈകിട്ട് 3വരെയാണ് ക്യാമ്പ്.