ആലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ അംശാദായം 5 രൂപയിൽ നിന്ന് 20 രൂപയായി വർധിപ്പിച്ചിട്ടും പെൻഷനും ക്ഷേമആനുകൂല്യങ്ങളും വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ക്ഷേമനിധി ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി)​ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കയർ തൊഴിലാളികളുടെ കൂലിയിൽ യാതൊരു വർദ്ധനവും ഉണ്ടായിട്ടില്ലെന്നും സർക്കാർ മതിയായ പ്രവർത്തന മൂലധനം നൽകാത്തതിനാൽ സംഘങ്ങൾ അടച്ചൂട്ടിൽ ഭീഷണിയിലാണെന്നും അവർ പറഞ്ഞു.