ആലപ്പുഴ: ആറുമാസത്തെ പെൻഷൻ കുടിശിക ഓണത്തിന് മുമ്പ് നൽകണമെന്നും,കയർ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കയർ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനും പരിഹാരമാർഗ്ഗങ്ങൾ വൈകിയാൽ സമരപരിപാടികൾക്ക് രൂപം നൽകാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റെ എ. കെ. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അക്കരപ്പാടം ശശി,എസ്.രാജേന്ദ്രൻ,പി.ഡി.ശ്രീനിവാസൻ,ജി .സുരേന്ദ്രൻ,
യു.ബേബി,ഇരവിപുരം സജീവ്,പി.ആർ.ശശിധരൻ,എ.തങ്കമ്മ,ആർ.നന്മജൻ,ആർ.ഭദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.