മാന്നാർ: സംസ്ഥാന സുഗന്ധവിള കൃഷി വികസന പദ്ധതി 2024-25 പ്രകാരം ഗുണമേന്മയുള്ള വേര് പിടിപ്പിച്ച കുരുമുളക് തൈകൾ മാന്നാർ കൃഷി ഭവനിൽ നിന്ന് വിതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർ അപേക്ഷയും വസ്തുവിന്റെ തനതാണ്ടിലെ 10 സെന്റിൽ കുറയാതെയുള്ള വസ്തുവിന്റെ കരം അടച്ച രസീത്, ആധാർ, പാസ് ബുക്ക് എന്നിവയുടെ കോപ്പിയുമായി ഇന്ന് രാവിലെ 10.30ന് കൃഷിഭവനിൽ വന്ന് കൈപ്പറ്റണെമെന്ന് മാന്നാർ കൃഷി ഓഫീസർ പി.സി.ഹരികുമാർ അറിയിച്ചു.