ആലപ്പുഴ: മഴയെത്തുടർന്ന് ജില്ലയിൽ അമ്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളിൽ രണ്ട് വീതം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഏഴ് കുടുംബങ്ങളിലെ ഒമ്പത് പുരുഷൻമാരും പത്ത് സ്ത്രീകളും 12 കുട്ടികളും ഉൾപ്പെടെ 31 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.