ആലപ്പുഴ: നഗരസഭകളിൽ വാർഷിക പദ്ധതിയിൽ സമ്പൂർണ മാലിന്യ സംസ്‌കരണ പദ്ധതികൾ ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് ജില്ലാ ശുചിത്വ മിഷൻ പ്രോജക്ട് ക്ലിനിക്കുകൾ നടത്തി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ക്ലിനിക്കിന് തദ്ദേശ സ്വയംഭരണ ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ ആറ് നഗരസഭകളിൽ നിന്ന് പദ്ധതി വിവരങ്ങളുമായി സെക്രട്ടറിമാരും ജീവനക്കാരും പങ്കെടുത്തു. നവകേരളം ക്യാമ്പയിൻ ജില്ലാ നോഡൽ ഓഫീസർ സി.കെ.ഷിബു, ജില്ലാ കോർഡിനേറ്റർ കെ.എസ്.രാജേഷ്,സജിമോൻ, അഖിൽ എന്നിവർ സംസാരിച്ചു.