അമ്പലപ്പുഴ : ബോട്ടിൽ കുഴഞ്ഞുവീണ ജലഗതാഗത വകുപ്പ് ജീവനക്കാരൻ (ബോട്ട് മാസ്റ്റർ) ചികിത്സയിലിരിക്കെ മരിച്ചു. കാക്കാഴം സുഷാന്ത് ഭവനത്തിൽ പരേതനായ സോമരാജന്റെ മകനും എൻ.ജി.ഒ അസോസിയേഷൻ കുട്ടനാട് താലൂക്ക് വൈസ് പ്രസിഡന്റുമായ സുഷാന്ത് (45) ആണ് മരിച്ചത്. ബുധനാഴ്ച ജോലിക്കിടയിൽ ബോട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : ശ്യാമള. ഭാര്യ : ചിന്നു ബാലൻ. മക്കൾ: നിഷാൻ കൃഷ്ണ, നിയ കൃഷ്ണ. സഞ്ചയനം: തിങ്കളാഴ്ച പകൽ 3ന്.