ആലപ്പുഴ: വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോർവ്വ രംഗത്തെത്തി . ജില്ലയിലെ വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ സമാഹരിക്കുന്ന അവശ്യവസ്തുക്കൾ കെ.എസ്.ആർ.ടി.സി ബസുകൾ വഴി ആലപ്പുഴ ഡിപ്പോയിലെത്തിക്കുകയും അവ ശേഖരിച്ച് ജില്ലാ കളക്ടറെ ഏൽപ്പിക്കുകയും ചെയ്യുമെന്ന് അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി സൗമ്യരാജ് എന്നിവർ അറിയിച്ചു.