മാന്നാർ: പരുമല ടാഗോർ ലൈബ്രറിയുടെ നേതൃത്വത്തിൽ ആധുനിക കാലഘട്ടവും എഴുത്തുകാരും എന്ന വിഷയത്തിൽ നടന്ന സെമിനാർ കവി രാജു ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.എ.ലോപ്പസ് അദ്ധ്യക്ഷനായിരുന്നു. ഇ.ജി ഹരികുമാർ, പി.കെ.പീതാംബരൻ, തങ്കമണിനാണപ്പൻ, ടി.കെ.സുരേഷ് കുമാർ, ഡൊമിനിക് ജോസഫ്, സി.കെ.ഗോപി, രഘുനാഥൻ നായർ, റ്റി.കെ.രാജൻ എന്നിവർ സംസാരിച്ചു.