ന്യൂഡൽഹി : മദ്യനയക്കേസിലെ സി.ബി.ഐ അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്‌തു. ജൂൺ 26നാണ് സി.ബി.ഐ കേജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹി റൗസ് അവന്യു കോടതി മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്രഡിയും അനുവദിച്ചു. ശനിയാഴ്ച വിചാരണക്കോടതിയിൽ ഹാജരാക്കി. ജൂലായ് 12 വരെ ജുഡീഷ്യൽ കസ്റ്രഡിയിലാണ്.