a

ന്യൂഡൽഹി : മദ്യനയക്കേസുമായി ബന്ധപ്പെട്ട ഇ.ഡി - സി.ബി.ഐ കേസുകളിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സ്വരാനകാന്ത ശർമ്മയുടേതാണ് നടപടി. കേസിലെ നിർണായക പ്രതിയാണെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും കേന്ദ്ര ഏജൻസികൾ എതിർപ്പുന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 15ന് ഹൈദരാബാദിലെ വീട്ടിൽ നിന്നാണ് ഇ.ഡി കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 11ന് സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തി.