ന്യൂഡൽഹി: നീറ്റ് അടക്കം പരീക്ഷകളിൽ അന്വേഷണം നടത്തണമെന്നും ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിൽ കാര്യക്ഷമമായ ബദൽ സംവിധാനം ഏർപ്പെടുത്തമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക‌്സഭയിൽ ആവശ്യപ്പെട്ടു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് അവതരിപ്പിച്ച ഉപക്ഷേപത്തിലാണ് ആവശ്യം ഉന്നയിച്ചത്.

വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്‌മ പരിഹാരമായി തൊഴിൽ അവകാശമാക്കി നിയമനിർമ്മാണം, നിത്യോപയോഗ സാധനങ്ങളുടെ വിലനിയന്ത്രിക്കാൻ സബ്സിഡി, പെട്രോൾ, ഡീസൽ വിലയിലെ കേന്ദ്ര നികുതി കുറയ്ക്കുക, കശുവണ്ടി മേഖലയ്‌ക്ക് സമഗ്ര പുനരുദ്ധാരണ പാക്കേജ്, മിനിമം 5000 രൂപ ഇ.പി.എഫ് മിനിമം പ്രതിമാസ പെൻഷൻ, അർഹതയുള്ളവർക്ക് ഉയർന്ന പെൻഷൻ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങൾ നയപ്രഖ്യാപനത്തിൽ ചർച്ച ചെയ്യാത്ത സാഹചര്യത്തിലാണ് ഉപക്ഷേപമെന്നും എം.പി പറഞ്ഞു.