ന്യൂഡൽഹി : കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം.പിമാരായി കേരളസകോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, മുസ്ലീം ലീഗിലെ അഡ്വ. ഹാരിസ് ബീരാൻ, സി.പി.ഐയിലെ പി.പി. സുനീർ എന്നിവർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌തു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന് മുന്നിലായിരുന്നു സത്യപ്രതിജ്ഞ. ഹാരിസ് ബീരാനും, ജോസ് കെ.മാണിയും ദൈവനാമത്തിൽ ഇംഗ്ലീഷിലും പി.പി. സുനീർ മലയാളത്തിൽ ദൃഢ പ്രതിജ്ഞയുമെടുത്തു.രാജ്യസഭയിലെ ആദ്യ ദിവസം തന്നെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ഹാരിസ് ബീരാൻ സംസാരിച്ചു.