kejiriwal

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ സി.ബി.ഐ അറസ്റ്റിലുള്ള ഡൽഹി മുഖ്യമന്ത്രി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് സി.ബി.ഐ അറസ്റ്റു ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഇന്നലെ കേജ്‌രിവാളിന്റെ അഭിഭാഷകൻ മെൻഷൻ ചെയ്യുകയായിരുന്നു. ഇന്ന് പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും കോടതി കേസ് ജൂലായ് അഞ്ചിലേക്ക് മാറ്റി. സി.ബി.ഐയ്‌ക്ക് നോട്ടീസ് അയയ്ക്കും.