ന്യൂഡൽഹി : രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്കും നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്താനും കാര്യക്ഷമമായ നിയമവാഴ്ച അനിവാര്യമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മുംബയിൽ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര നിക്ഷേപക അന്തരീക്ഷം നിലനിറുത്തുന്നതിൽ സെബിക്കും സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിനും നിർണായകമായ പങ്കുണ്ട്. നിയമ സംരക്ഷണം ലഭിക്കുമെന്ന് ബോദ്ധ്യപ്പെട്ടാൽ നിക്ഷേപകർ കൂടുതലായി കടന്നുവരും. ഇത് മൂലധന വർദ്ധനയ്‌ക്കും, തൊഴിലവസരങ്ങൾക്കും വഴിതുറക്കും.