s

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ സി.ബി.ഐക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി.

വിചാരണക്കോടതിയെ സമീപിക്കാതെ കേജ്‌രിവാൾ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത് ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണ ചൂണ്ടിക്കാട്ടി. സി.ബി.ഐ ഒരാഴ്‌ചയ്‌ക്കകം മറുപടി നൽകണം.

ഈ മാസം 17ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ഇ.ഡി കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നേരത്തെ സ്റ്റേ ചെയ്‌തിരുന്നു. ജൂൺ 26നാണ് സി.ബി.ഐ കേജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.