pic

ന്യൂഡൽഹി : യു.കെ പൊതുതിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ സ്റ്റാമർക്ക് ആശംസയർപ്പിച്ചും, പടിയിറങ്ങുന്ന ഋഷി സുനകിന് നന്ദി പറഞ്ഞും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും യു.കെയുമായി എല്ലാ മേഖലയിലെയും പങ്കാളിത്തം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി പറഞ്ഞു. ഋഷി സുനകിന് നന്ദിയർപ്പിച്ച് രണ്ടാമതൊരു ട്വീറ്റും ചെയ്‌തു. താങ്കളുടെ കാലയളവിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾക്കും നേതൃത്വത്തിനും നന്ദിയെന്ന് മോദി കുറിച്ചു.