ന്യൂഡൽഹി: ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയ്‌ക്കെതിരെ പരാമർശം നടത്തിയെന്ന പരാതിയിൽ തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയിത്രക്കെതിരെ കേസെടുത്തു. കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്ന് ഡൽഹി പൊലീസാണ് ഭാരതീയ ന്യായ സംഹിത പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.സ്ത്രീയുടെ അന്തസ് ഹനിക്കുന്ന വിധത്തിൽ പരാമർശം നടത്തിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഹാഥ്റസ് ദുരന്തമേഖലയിൽ രേഖാ ശർമ്മ സന്ദർശിക്കുന്ന വീഡിയോ എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്‌തുകൊണ്ട് മഹുവ പരിഹാസ പോസ്റ്റിടുകയായിരുന്നു.വിവാദമായതോടെ പിൻവലിച്ചു.