ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മോദി രണ്ടുദിവസത്തെ സന്ദർശനത്തിന് ഇന്ന് റഷ്യയിലേക്ക് തിരിക്കും. ഇന്നും നാളെയും നടക്കുന്ന 22ാമത് ഇന്ത്യ - റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാനാണിത്.
2022 ഫെബുവരിയിൽ യുക്രെയിൻ സംഘർഷം ആരംഭിച്ച ശേഷമുള്ള മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണ്. ഇന്നു വൈകിട്ട് മോസ്കോയിലെത്തുന്ന മോദി, രാത്രി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കും. ഇരുവരും തമ്മിൽ പ്രതിരോധം, നിക്ഷേപം, ഊർജ്ജം, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലമാക്കാനുള്ള ചർച്ചകൾ നടക്കും.