k

ന്യൂഡൽഹി : തിഹാർ ജയിലിൽ ആഴ്ച്ചയിൽ നാലുദിവസം അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യത്തിൽ ഇ.ഡിക്കും ജയിൽ അധികൃതർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ്. ഹർജി 15ന് വീണ്ടും പരിഗണിക്കും. അതിനുമുൻപ് മറുപടി സമർപ്പിക്കണമെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണ നിർദ്ദേശിച്ചു. 35 കേസുകൾ തനിക്കെതിരെയുണ്ടെന്നും ഇപ്പോൾ അനുവദിച്ചിരിക്കുന്ന രണ്ടുദിവസം പര്യാപ്‌തമല്ലെന്നുമാണ് കേജ്‌രിവാളിന്റെ വാദം. ആവശ്യം നേരത്തെ ഡൽഹി റൗസ് അവന്യു കോടതി തള്ളിയിരുന്നു.