k-babu

ന്യൂഡൽഹി : തൃപ്പൂണിത്തുറ നിയമസഭ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജ് സമർപ്പിച്ച ഹർജിയിൽ മുൻമന്ത്രിയും എം.എൽ.എയുമായ കെ. ബാബുവിന് നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയതിനെ തുടർന്ന് അഭിഭാഷകനായ മുകുന്ദ് പി.ഉണ്ണി മുഖേന സ്വരാജ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കെ. ബാബുവിന്റെ ജയം ശരിവച്ച ഹൈക്കോടതി വിധി മികച്ചതെന്ന് സുപ്രീംകോടതി പറഞ്ഞു. വിധിയെ കോടതി അഭിനന്ദിച്ചു.

2020ലെ തിരഞ്ഞെടുപ്പിൽ കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചെന്നാണ് ആരോപണം. എന്നാൽ, അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചിട്ടില്ലെന്നാണ് കെ.ബാബുവിന്റെ വാദം. കെ. ബാബുവിന് എം.എൽ.എയായി തുടരാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.