p

ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ ഗവർണർ - സർക്കാർ പോരിൽ അനിശ്ചിതത്വത്തിലായ 13 സർവകലാശാലകളിലെ വി.സി നിയമനത്തിൽ സുപ്രീംകോടതി ഇടപെടൽ. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായി രണ്ടാഴ്ചയ്‌ക്കകം അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കും. സമിതി നിശ്ചയിക്കുന്ന പേരുകളിൽ എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയുടെ തീർപ്പാകും അന്തിമം.

ജസ്റ്രിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ സി.വി. ആനന്ദബോസും പ്രതികരിച്ചിട്ടില്ല.

കേരളത്തിലുൾപ്പെടെ വി.സി നിയമനത്തിൽ ഗവർണർ - സർക്കാർ പോര് രൂക്ഷമായി തുടരുമ്പോഴാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടലെന്നത് ശ്രദ്ധേയമാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആറ് യൂണിവേഴ്സിറ്റികളിൽ വി.സി നിയമനത്തിന് സ്വന്തമായി സെർച്ച് കമ്മിറ്റിയുണ്ടാക്കി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയിരുന്നു.

മൂന്നുപേർ വീതം

ഉൾപ്പെട്ട പട്ടിക

 ഓരോ സർവകലാശാലയുടെയും വി.സി നിയമനത്തിനായി മൂന്നുപേരുടെ പട്ടിക സമിതി തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണം

 ഏതെങ്കിലും പേരിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ കാരണം രേഖാമൂലം വ്യക്തമാക്കി ചാൻസലറായ ഗവർണർക്ക് രണ്ടാഴ്ചയ്‌ക്കകം നൽകണം

 തനിക്ക് മുൻഗണനയുള്ള പേരുകൾ ക്രമത്തിലാക്കി ഗവർണർക്ക് നൽകാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ടാകും

 ഈപട്ടിക അംഗീകരിച്ച് ഗവർണർക്ക് നിയമനാംഗീകാരം നൽകാം. ഒരാഴ്ചയ്‌ക്കകം സർക്കാർ വിജ്ഞാപനമിറക്കണം

ശ്രീ​റാ​മി​നും
നൂ​ഹി​നും​ ​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​പ്ലൈ​കോ​ ​സി.​എം.​ഡി​ ​സ്ഥാ​ന​ത്തു​നി​ന്നു​ ​ശ്രീ​റാം​ ​വെ​ങ്കി​ട്ട​രാ​മ​നും​ ​ടൂ​റി​സം​ ​ഡ​യ​റ​ക്ട​ർ​ ​സ്ഥാ​ന​ത്തു​നി​ന്നു​ ​പി.​ബി.​നൂ​ഹി​നും​ ​മാ​റ്റം.​ ​നൂ​ഹി​നെ​ ​സ​പ്ലൈ​കോ​ ​സി.​എം.​ഡി​യാ​ക്കി​യ​പ്പോ​ൾ​ ​ശ്രീ​റാ​മി​ന് ​പു​തി​യ​ ​നി​യ​മ​നം​ ​ന​ൽ​കി​യി​ട്ടി​ല്ല.
കെ.​ടി.​ഡി.​സി​ ​എം.​ഡി​യും​ ​ആ​രോ​ഗ്യ​-​കു​ടും​ബ​ക്ഷേ​മ​ ​വ​കു​പ്പി​ലെ​ ​ഡെ​പ്യൂ​ട്ടി​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​ശി​ഖ​ ​സു​രേ​ന്ദ്ര​നാ​ണ് ​പു​തി​യ​ ​ടൂ​റി​സം​ ​ഡ​യ​റ​ക്ട​ർ.​ ​കെ.​ടി.​ഡി.​സി​ ​എം.​ഡി​ ​സ്ഥാ​ന​വും​ ​വ​ഹി​ക്കും.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​വി​ക​സ​ന​ ​ക​മ്മി​ഷ​ണ​ർ​ ​എം.​എ​സ്.​മാ​ധ​വി​ക്കു​ട്ടി​യെ​ ​ആ​രോ​ഗ്യ​-​കു​ടും​ബ​ക്ഷേ​മ​ ​വ​കു​പ്പ് ​ഡെ​പ്യൂ​ട്ടി​ ​സെ​ക്ര​ട്ട​റി​യാ​ക്കി.
ഫോ​ർ​ട്ട് ​കൊ​ച്ചി​ ​സ​ബ് ​ക​ള​ക്ട​ർ​ ​കെ.​മീ​ര​യ്‌​ക്കാ​ണ് ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​വി​ക​സ​ന​ ​ക​മ്മി​ഷ​ണ​റു​ടെ​ ​അ​ധി​ക​ച്ചു​മ​ത​ല.​ ​കൊ​ച്ചി​ൻ​ ​സ്‌​മാ​ർ​ട്ട് ​മി​ഷ​ൻ​ ​ലി​മി​റ്റ​ഡ് ​സി.​ഇ.​ഒ​ ​ഷാ​ജി​ ​വി.​നാ​യ​ർ​ക്ക് ​വൈ​റ്റി​ല​ ​മൊ​ബി​ലി​റ്റി​ ​ഹ​ബ് ​എം.​ഡി​യു​ടെ​ ​അ​ധി​ക​ച്ചു​മ​ത​ല​ ​ന​ൽ​കി.

53​ ​സി.​ഐ​മാ​ർ​ക്ക് ​സ്ഥ​ലം​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​പൊ​ലീ​സി​ലെ​ 53​ ​ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​ക്കൂ​ടി​ ​സ്ഥ​ലം​മാ​റ്റി.​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സ്വ​ന്തം​ ​ജി​ല്ല​ക​ളി​ൽ​നി​ന്ന് ​മാ​റ്റ​പ്പെ​ട്ട​വ​രാ​ണി​വ​ർ.​ 441​ ​സി.​ഐ​മാ​രെ​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​മാ​റ്റി​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​നി​യ​മി​ക്ക​പ്പെ​ട്ട​വ​ർ​ ​ഇ​വ​രാ​ണ്-​ ​ടി.​കെ.​മി​ഥു​ൻ​-​ ​നെ​ടു​മ​ങ്ങാ​ട്,​ ​ജി.​പ്രൈ​ജു​-​ ​പേ​രൂ​ർ​ക്ക​ട,​ ​ജെ.​ജി​നേ​ഷ്-​ ​പാ​ങ്ങോ​ട്,​ ​ജി.​അ​ജി​ത് ​കു​മാ​ർ​-​ ​ട്രാ​ഫി​ക് ​നോ​ർ​ത്ത്,​ ​കെ.​ബി​ജു​ലാ​ൽ​-​ ​ക്രൈം​ബ്രാ​ഞ്ച്,​ ​എം.​ആ​ർ​ ​പ്ര​സാ​ദ്-​ ​ട്രാ​ഫി​ക് ​സൗ​ത്ത്,​ ​കെ.​ശ്യാം​-​ ​ബാ​ല​രാ​മ​പു​രം,​ ​എ​സ്.​സ​നൂ​ജ്-​ ​ക്രൈം​ബ്രാ​ഞ്ച്,​ ​ശ്രീ​കാ​ന്ത്-​ ​സൈ​ബ​ർ.