sc

ന്യൂഡൽഹി : മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ വെടിവച്ചുകൊന്ന കേസിലെ നാലു കുറ്റവാളികൾക്ക് ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയതിനെതിരായ ഹർജിയിൽ നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട രവി കപൂർ, അമിത് ശുക്ല, ബൽജീത് സിംഗ് മാലിക്, അജയ് കുമാർ എന്നിവർക്കാണ് നോട്ടീസ്. ഡൽഹി പൊലീസിന്റെ ഹർജിയിൽ ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. നേരത്തെ സൗമ്യയുടെ അമ്മ മാധവി വിശ്വനാഥൻ നൽകിയ ഹർജിയിലും നോട്ടീസ് അയച്ചിരുന്നു.

2008 സെപ്തംബർ 30ന് പുലർച്ചെ ഡൽഹിയിൽ നടന്ന സംഭവത്തിൽ 15 വർഷത്തിന് ശേഷം 2023 നവംബറിലാണ് ശിക്ഷ വിധിച്ചത്.