ന്യൂഡൽഹി : മദ്യനയക്കേസുമായി ബന്ധപ്പെട്ട സി.ബി.ഐ കുറ്റപത്രം അപൂർണവും, പിഴവുകൾ നിറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ സമർപ്പിച്ച് ബി.ആർ.എസ് നേതാവ് കെ. കവിത. ഹർജി പരിഗണിച്ച ഡൽഹി റോസ് അവന്യു കോടതി, സി.ബി.ഐക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ജൂലായ് 12ന് പരിഗണിക്കും. ഇ.ഡി - സി.ബി.ഐ കേസുകളിൽ കവിത സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷകൾ ഡൽഹി ഹൈക്കോടതി ജൂലായ് ഒന്നിന് തള്ളിയിരുന്നു.