w

ന്യൂഡൽഹി : മദ്യനയക്കേസിലെ ഇ.ഡി അറസ്റ്റിനെതിരെ ‌ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്‌തിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വാദമുഖങ്ങൾ പൂർത്തിയാക്കി മേയ് 17ന് വിധി പറയാൻ മാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 22 ദിവസത്തെ ഇടക്കാല ജാമ്യം സുപ്രീംകോടതി കേജ്‌രിവാളിന് അനുവദിച്ചിരുന്നു. മാർച്ച് 21നായിരുന്നു ഇ.ഡി അറസ്റ്റ്. ഇ.ഡി കേസിൽ വിചാരണക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഡൽഹി ഹൈക്കോടതി ആ ഉത്തരവ് സ്റ്റേ ചെയ്‌തിരിക്കുകയാണ്.

സി​സോ​ദി​യ​യു​ടെ​ ​ജാ​മ്യാ​പേ​ക്ഷ:
സു​പ്രീം​കോ​ട​തി​ ​ജ​ഡ്‌​ജി​ ​പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി​:​ ​മ​ദ്യ​ന​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഇ.​ഡി,​സി.​ബി.​ഐ​ ​കേ​സു​ക​ളി​ൽ​ ​ഡ​ൽ​ഹി​ ​മു​ൻ​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​ ​മ​നീ​ഷ് ​സി​സോ​ദി​യ​ ​സ​മ​ർ​പ്പി​ച്ച​ ​ജാ​മ്യാ​പേ​ക്ഷ​ ​പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​സു​പ്രീം​കോ​ട​തി​ ​ജ​ഡ്‌​ജി​ ​സ​ഞ്ജ​യ് ​കു​മാ​ർ​ ​പി​ന്മാ​റി.​ ​വ്യ​ക്തി​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണി​ത്.​ ​തു​ട​ർ​ന്ന് ​വാ​ദം​കേ​ൾ​ക്ക​ൽ​ ​ഈ​ ​മാ​സം​ 15​ലേ​ക്ക് ​മാ​റ്റി.​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​സ​ഞ്ജീ​വ് ​ഖ​ന്ന,​ ​സ​ഞ്ജ​യ് ​ക​രോ​ൽ​ ​എ​ന്നി​വ​ർ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ട്ട​ ​ബെ​ഞ്ചി​ലാ​ണ് ​ഇ​ന്ന​ലെ​ ​സി​സോ​ദി​യ​യു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ ​ലി​സ്റ്റ് ​ചെ​യ്‌​തി​രു​ന്ന​ത്.​ ​അ​ടി​യ​ന്ത​ര​സ്വ​ഭാ​വ​ത്തോ​ടെ​ ​ഹ​ർ​ജി​യി​ൽ​ ​വാ​ദം​കേ​ൾ​ക്ക​ണ​മെ​ന്ന് ​സി​സോ​ദി​യ​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​അ​ഭി​ഷേ​ക് ​മ​നു​ ​സിം​ഗ്‌​വി​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ജാ​മ്യാ​വ​ശ്യം​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ 2023​ ​ഫെ​ബ്രു​വ​രി​ 26​ന് ​സി.​ബി.​ഐ​യും,​ ​മാ​ർ​ച്ച് ​ഒ​ൻ​പ​തി​ന് ​ഇ.​ഡി​യും​ ​സി​സോ​ദി​യ​യു​ടെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.