supreme-court

ന്യൂഡൽഹി : ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായിരുന്ന സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് ചുമത്തിയ പിഴത്തുകയായ ഒരു ലക്ഷം രൂപ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ വി.പി. ശാന്ത സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സ‌ർക്കാരിന് സുപ്രീംകോടതി നോട്ടീസ്. നാലാഴ്ചയ്‌ക്കകം മറുപടി നൽകണം. കുഞ്ഞനന്തൻ മരിച്ചെങ്കിലും പിഴത്തുകയായ ഒരു ലക്ഷം രൂപ ഭാര്യ വി.പി. ശാന്തയിൽ നിന്ന് ഈടാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

കൊലക്കുറ്റത്തിനും ഗൂഢാലോചനയ്‌ക്കും ജീവപര്യന്തം കഠിനതടവ് വിധിച്ച മാറാട് പ്രത്യേക കോടതി നടപടിക്കെതിരെ സി.പി.എം പ്രാദേശിക നേതാവ് കെ.സി. രാമചന്ദ്രനും കൂട്ടുപ്രതി ട്രൗസർ മനോജും സമർപ്പിച്ച ഹർജിയിൽ സർക്കാരിനും കെ.കെ. രമ ഉൾപ്പെടെ എതിർകക്ഷികൾക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവായി. ആഗസ്റ്റ് 20ന് ഹർജികൾ പരിഗണിക്കും.