k

ന്യൂഡൽഹി: വിവാദ ഡ്രഡ്ജർ ഇടപാടിൽ മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെയുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി ആഗസ്റ്റ് ഒൻപതിലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ വിജിലൻസ് അന്വേഷണത്തിന്റെ റിപ്പോർട്ട് രണ്ടു ദിവസത്തിനകം മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ജസ്റ്റിസ് അഭയ് എസ്.ഓക അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

കേസിലുൾപ്പെട്ട ഡച്ച് കമ്പനി അധികൃതരെ ചോദ്യംചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തു നൽകിയെങ്കിലും പ്രതികരണമുണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ജേക്കബ് തോമസ് പോർട്ട് ഡയറക്ടറായിരിക്കെ, ടെക്നിക്കൽ കമ്മിറ്റിയെ മറികടന്ന് ഡ്രഡ്ജർ ഇടപാടിന് ഒത്താശ ചെയ്തെന്നാണ് വിജിലൻസ് കേസ്.