suprem-court

ന്യൂഡൽഹി: കേരളത്തിലെ ഉൾപ്പെടെ തെരുവുനായ പ്രശ്‌നം ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതിയെ സമീപിക്കൂ എന്ന മുൻനിലപാട് ജസ്റ്രിസ് ജെ.കെ. മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് ആവർത്തിച്ചു. 2023ലെ തെരുവുനായകളുടെ ജനന നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ (എ.ബി.സി റൂൾസ്) ഇടപെടില്ലെന്ന്,​ മേയ് ഒൻപതിന് ഒരുകൂട്ടം ഹർജികൾ തീർപ്പാക്കി കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. പ്രാദേശികമായ പ്രശ്‌നങ്ങൾ അതാത് ഹൈക്കോടതികൾ പരിഗണിച്ചു സ്വതന്ത്ര തീരുമാനമെടുക്കട്ടെ എന്ന നിലപാട് വിശദമായ വിധിയിലും പറഞ്ഞിരുന്നു.