ന്യൂഡൽഹി: പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയും പ്രത്യേക ക്ഷണിതാക്കളുടെ എണ്ണം അഞ്ചിൽ നിന്ന് 11 ആയി ഉയർത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി നിതി ആയോഗ് പുന:സംഘടിപ്പിച്ചു. പ്രധാനമന്ത്രി അദ്ധ്യക്ഷനായും സുമൻ കെ.ബരി ഉപാദ്ധ്യക്ഷനായും തുടരും.
കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എക്‌സ് ഒഫീഷ്യോ അംഗമായി. ധനമന്ത്രി നിർമ്മലാ സീതാരാമൻ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരാണ് മറ്റ് എക്‌സ് ഒഫീഷ്യോ അംഗങ്ങൾ. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ജെ.പി.നദ്ദ, വീരേന്ദ്രകുമാർ, ജുവൽ ഓറം, അന്നപൂർണാദേവി , റാവു ഇന്ദർജിത് സിംഗ് എന്നിവർ പ്രത്യേക ക്ഷണിതാക്കൾ. എൻ.ഡി.എ സഖ്യകക്ഷി മന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, രാജീവ് രഞ്ജൻ സിംഗ്, രാം മോഹൻ നായിഡു, ചിരാഗ് പാസ്വാൻ എന്നിവരാണ് പുതിയ പ്രത്യേക ക്ഷണിതാക്കൾ.
ശാസ്ത്രജ്ഞൻ വി.കെ.സരസ്വത്, കാർഷിക സാമ്പത്തിക വിദഗ്ദ്ധൻ രമേഷ് ചന്ദ്, ശിശുരോഗ വിദഗ്ദ്ധൻ വി.കെ. പോൾ, സാമ്പത്തിക വിദഗ്‌ദ്ധൻ അരവിന്ദ് വിർമാനി എന്നിവർ മുഴുവൻ സമയ അംഗങ്ങളായും ബി.വി.ആർ സുബ്രഹ്മണ്യം സി.ഇ.ഒ ആയും തുടരും.