ന്യൂഡൽഹ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈമാസം അവസാനം നടക്കുന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും പങ്കെടുക്കും. മോദി ഇന്ന് വൈകിട്ട് ആറിന് ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും.